സംസ്ഥാനത്തെ സ്വർണ്ണവില ഓരോ ദിവസവും റെക്കോർഡ് തിരുത്തി മുന്നോട്ടേക്ക് നീങ്ങുകയാണ്. കഴിഞ്ഞദിവസം സ്വർണ്ണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും വീണ്ടും സ്വർണ്ണവില പൂർവാധികം ശക്തിയോടുകൂടി മുന്നോട്ടേക്ക് പോവുകയാണ്. ഇന്ന് വീണ്ടും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണ്ണവില ഉയർന്നുകൊണ്ട് എത്തിയിരിക്കുകയാണ്. ഇതുവരെയുള്ള സർവ്വകാല റെക്കോർഡുകളെല്ലാം ഭേദിച്ചാണ് സ്വർണ വിലയുടെ കുതിപ്പ് തുടരുന്നത്. 82,080 രൂപയാണ് ഇന്ന് ഒരു പവൻ്റെ വില. 640 രൂപയാണ് വർദ്ധിച്ചിട്ടുള്ളത്.
സെപ്തംബർ 1 മുതൽ ഇന്ന് വരെ 4440 രൂപയുടെ കുറവാണ് വിപണിയിലുണ്ടായിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. സ്വർണ്ണവിലയിൽ ഉണ്ടാകുന്ന വർദ്ധനവ് ഒരു കണക്കിൽ പറഞ്ഞാൽ സ്വർണം കൈവശമുള്ളവർക്ക് ആശ്വാസം നൽകുന്ന കാര്യമാണ്. എന്നാൽ വിവാഹം പോലുള്ള ആവശ്യങ്ങൾ മുന്നിൽ വരുന്ന ആളുകൾക്ക് സ്വർണ്ണവില വലിയ ആശങ്കയാണ് ഉയർത്തുന്നത്. സ്വർണ്ണവിലയിൽ വരുംദിവസങ്ങളിലും വലിയ രീതിയിലുള്ള ഉയർച്ച ഉണ്ടാകാനാണ് സാധ്യത എന്നതാണ് വിദഗ്ധരുടെ അഭിപ്രായം. അതായത് ഇപ്പോഴുള്ള സാഹചര്യത്തിൽ പ്രകാരമാണ് കാര്യങ്ങളുടെ പോക്ക് എങ്കിൽ ഈ വർഷം കഴിയുന്നതിനുമുമ്പ് തന്നെ സ്വർണ്ണവില ഒരു ലക്ഷം തൊടും.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. എല്ലാവർഷവും ഇന്ത്യയിലേക്ക് ടൺ കണക്കിന് സ്വർണം ഇറക്കുമതി ചെയ്യപ്പെടുന്നത്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ സ്വർണ്ണ ഉപയോഗമുള്ള സ്ഥലങ്ങളിൽ ഒന്ന് കേരളമാണ്. കേരളത്തിൽ സ്വർണ്ണം സ്പദർശിപ്പിച്ചുകൊണ്ട് നടക്കുന്ന ആളുകൾക്കപ്പുറം സ്വർണ്ണം ഒരു അസറ്റായി കൊണ്ടുനടക്കുന്ന നിരവധി ആളുകൾ ഉണ്ട്. അതായത് സ്ത്രീധനം എന്നുള്ള ചടങ്ങ് നിരോധിക്കപ്പെട്ട ശേഷവും സ്ത്രീധന പീഡനങ്ങളും സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കങ്ങളും ഇന്നും വാർത്തയാകുന്ന സാഹചര്യമുള്ള സംസ്ഥാനമാണ് കേരളം.
കേരളത്തിൽ സ്ത്രീധനവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നത്തിൽ വലിയൊരു കുറവ് ഉണ്ടായിട്ടുണ്ട് എങ്കിലും സ്വർണ്ണം വിവാഹവേളകളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി കേരള സമൂഹം കണ്ട് കഴിഞ്ഞു. ഇന്ത്യയിൽ വലിയ രീതിയിൽ സ്വർണ്ണം എത്തുന്നതിനാൽ തന്നെ ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.