രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് എട്ടു മുതല്‍ 14 വരെ ജില്ലയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഒരുക്കങ്ങള്‍ പോലീസ് മൈതാനിയില്‍ പൂര്‍ത്തിയാായി. വകുപ്പുകളുടെ തീം സ്റ്റാളുകളും വിപണന സ്റ്റാളുകളും ക്രമീകരിച്ചു തുടങ്ങി. മെയ് ഏട്ടിന് വൈകിട്ട് അഞ്ച് മണിക്ക് രജിസ്േ്രടഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മേള ഉദ്ഘാടനം ചെയ്യുന്നതോടെ പവലിയനില്‍ ക്രമീകരിച്ചിരുക്കുന്ന സ്റ്റാളുകളില്‍ പൊതുജനങ്ങക്ക് പ്രവേശനം ലഭിക്കും. സാങ്കേതികമായി ഉയര്‍ന്ന നിലവാരത്തിലുള്ള ശീതികരിച്ച പവലിയനിലാണ് മേള നടക്കുന്നത്. ഐപിആര്‍ഡി, പിഡബ്ല്യുഡി, സെന്‍ട്രല്‍ ജയില്‍, അസാപ്, സപ്ലൈക്കോ, എക്സ്സൈസ്, കുടുംബശ്രീ, ഫോറസ്റ്റ് വകുപ്പ്, ബുക്ക് ഫെയര്‍, കെല്‍ട്രോണ്‍, ആയുഷ്, ഹരിത കേരളം മിഷന്‍, മ്യൂസിയം തുടങ്ങി സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ തീം സ്റ്റാളുകള്‍, വിപണന സ്റ്റാളുകള്‍ എന്നിങ്ങനെ 251 സ്റ്റാളുകളാണുള്ളത്. വകുപ്പുകളുടെ സ്റ്റാളുകളില്‍ സര്‍ക്കാരിന്റെ ഒന്‍പത് വര്‍ഷത്തെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും പ്രദര്‍ശിപ്പിക്കും. സ്റ്റാര്‍ട്ടപ്പ് മിഷന്‍, ടൂറിസം, കിഫ്ബി, കൃഷി, സ്പോര്‍ട്സ്, ഐ പിആര്‍ഡി, കെ എസ് എഫ് ഡി സിയുടെ മിനി തിയേറ്റര്‍, അഗ്‌നി രക്ഷാ സേനയുടെ ഡെമോണ്‍സ്ട്രഷന്‍ തുടങ്ങിയവയാണ് പവലിയന് പുറത്ത് ഒരുങ്ങുന്നത്. കേരളത്തിലെ വ്യത്യസ്ത ജില്ലകളില്‍ നിന്നുള്ള ഭക്ഷണ വൈവിധ്യങ്ങളും മേളയോടനുബന്ധിച്ചുണ്ടാകും. മേളയിലേക്ക് പ്രവേശനം സൗജന്യമാണ്.
മുന്നേറ്റത്തിന്റെ മുഖമാവാം, പുരോഗതി പകര്‍ത്താം;
വിവിധ മത്സരങ്ങളുമായി ‘എന്റെ കേരളം’ മേള
രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് എട്ടിനു തുടങ്ങുന്ന ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി പൊതുജനങ്ങള്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നു. ഒരു മിനിറ്റ് റീല്‍സ്, ഫോട്ടോഗ്രാഫി, സെല്‍ഫി മത്സരം, മുഖത്തെഴുത്ത് മത്സരം എന്നിവയാണ് ജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്നത്. മുഖത്തെഴുത്ത് മല്‍സരത്തില്‍ രണ്ടുപേരടങ്ങുന്ന ടീമാണ് പങ്കെടുക്കേണ്ടത്. 12 ന് രാവിലെ 11 മണിക്ക് മത്സരം ആരംഭിക്കും. രാവിലെ 10 മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. പ്രകൃതി സൗഹൃദവും ചര്‍മ സൗഹൃദവുമായ സാധനങ്ങള്‍ ഉപയോഗിച്ചായിരിക്കണം മുഖത്തെഴുത്ത്. 60 മിനിറ്റ് മുതല്‍ 90 മിനിറ്റ് വരെയാണ് മത്സര സമയം. എന്റെ കേരളം നടക്കുന്ന പോലീസ് മൈതാനിയിലാണ് മത്സരം നടക്കുക .ആവശ്യമായ എല്ലാ സാമഗ്രികളും മത്സരാര്‍ഥികള്‍ കൊണ്ടുവരണം. മത്സരത്തിന് പ്രായപരിധിയില്ല.
‘എന്റെ കേരളം’ മെഗാ എക്സിബിഷന്‍ ക്യാമറയില്‍ പകര്‍ത്തി ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള റീലുകള്‍ തയ്യാറാക്കല്‍, ഫോട്ടോ, സെല്‍ഫി എന്നിവ പകര്‍ത്തല്‍ എന്നീ മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ സൃഷ്ടികള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പങ്കുവെക്കണം. ഏറ്റവുംജനശ്രദ്ധ ആകര്‍ഷിച്ച റീല്‍, ഫോട്ടോഗ്രാഫി, സെല്‍ഫി മത്സര വിജയികള്‍ക്ക് മികച്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ പുരസ്‌കാരം നല്‍കും. നാട് നേടിയ പുരോഗതിയുടെ നേരനുഭവങ്ങള്‍ പകര്‍ത്തുവാനുള്ള അവസരമൊരുക്കുകയാണ് മത്സരങ്ങളുടെ ലക്ഷ്യം. മെയ് 14 ന് സമാപന ദിവസം പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
വ്യവസായ സാധ്യതകള്‍ക്ക് പുതുവെളിച്ചം;
‘എന്റെ കേരളം: സ്റ്റാര്‍ട്ടപ്പുകളുടെ നാട് -സെമിനാര്‍’ എട്ടിന്
രണ്ടാം പിണറായി സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് എട്ട് മുതല്‍ 14 വരെ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ അരങ്ങേറുന്ന മെഗാ എക്സിബിഷന്‍ വ്യവസായ സാധ്യതകള്‍ക്കുള്ള വാതിലുകള്‍ തുറക്കാനൊരുങ്ങുകയാണ്. ഉദ്ഘാടന ദിനമായ മെയ് എട്ടിന് രാവിലെ 10 മണിക്ക് എന്റെ കേരളം: സ്റ്റാര്‍ട്ടപ്പുകളുടെ നാട്’ എന്ന വിഷയത്തില്‍ വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍, പ്രതീക്ഷകളും സാധ്യതകളും നിറക്കുന്ന പ്രധാന ആകര്‍ഷണമായി മാറും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശനമുള്ള സെമിനാര്‍ മൂന്ന് സെഷനുകളിലായാണ് നടക്കുക. ആദ്യ സെഷനില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പദ്ധതികളും സേവനങ്ങളും എന്ന വിഷയത്തില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ അസിസ്റ്റന്റ് മാനേജര്‍ ജി. അരുണ്‍ സെമിനാര്‍ അവതരിപ്പിക്കും. വിജയകരമായി സംരംഭം നടത്തിയ സോഫ്റ്റ് ഫ്രൂട്ട് സ്റ്റാര്‍ട്ടപ്പ് സംരംഭകന്‍ അംജാദ് അലി തന്റെ വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കുവെക്കും. തളിപ്പറമ്പ ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ എം. സുനില്‍ വ്യവസായ വകുപ്പിന്റെ പദ്ധതികളും വിവിധ സേവനങ്ങളും വിശദമാക്കും. സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സംരംഭം ആരംഭിച്ചിട്ടുള്ളവര്‍ക്കും പുതിയ അവസരങ്ങളെയും സര്‍ക്കാര്‍ സഹായങ്ങളെയും കുറിച്ച് സമഗ്രമായ ബോധവല്‍ക്കരണം നല്‍കുക എന്നതാണ് ഈ സെമിനാറിന്റെ പ്രധാന ലക്ഷ്യം. ലൈസന്‍സ് ലഭ്യമാക്കല്‍, പ്രോത്സാഹന പദ്ധതികള്‍, സഹായങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ സെമിനാറില്‍ വിശദമായി അവതരിപ്പിക്കപ്പെടും. വ്യവസായ ലോകത്തേക്ക് അതിജീവനശേഷിയോടെ കടന്നുവരാന്‍ ആഗ്രഹിക്കുന്ന ചെറുസംരംഭകര്‍ക്കും പുതിയ ചിന്തധാരകള്‍ക്കും പുതിയ സംരംഭങ്ങളുടെ തുടക്കം കുറിക്കാനുള്ള മികച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും സെമിനാര്‍ ഉറച്ച പിന്തുണയായി മാറും. പരിപാടിയില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ സി അജിമോന്‍ അധ്യക്ഷനാകും. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ഇ ആര്‍ നിധിന്‍, ജില്ലാ വ്യവസായ കേന്ദ്രം ഉപജില്ലാ വ്യവസായ ഓഫീസര്‍ ശരത് ശശിധരന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഡോ. എം സുര്‍ജിത് എന്നിവര്‍ പങ്കെടുക്കും.