കേരള ബീവറേജസിൽ പരീക്ഷണ അടിസ്ഥാനത്തിൽ നടപ്പിലാക്കിയ പദ്ധതി ഒരേസമയം വിവാദങ്ങൾക്കും കൈയ്യടിക്കും ഇടവെക്കുകയാണ്. സാധാരണ രീതിയിൽ കേരളത്തിൽ ബിവറേജസിൽ നിന്നും യഥാർത്ഥ കോസ്റ്റിന്റെ പകുതിയിലേറെ ചിലവാക്കിയാണ് ഓരോ ആളുകളും മദ്യം വാങ്ങുന്നത്. അതായത് ഒരു മദ്യക്കുപ്പിക്ക് യഥാർത്ഥത്തിൽ ചിലവ് 300 – 400 രൂപയാണ് എങ്കിൽ അത് വാങ്ങാനായി ടാക്സ് ഇനത്തിലും മറ്റ് ചിലവ് ഇനത്തിലും വലിയ തുകയാണ് ബീവറേജസിൽ ചിലവാക്കുന്നത്. യഥാർത്ഥ കോസ്റ്റിന്റെ ഇരട്ടിയാണ് പല മദ്യങ്ങൾക്കും ബീവറേജസിൽ വാങ്ങുന്നത്.
ഇന്ത്യയിൽ തന്നെ മദ്യത്തിന് ഏറ്റവും കൂടുതൽ ടാക്സ് വാങ്ങുന്ന സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ്. ഈ നടപടി കേരളത്തിൽ തുടർന്നുകൊണ്ട് നിൽക്കെയാണ് 20 രൂപ കൂടി മദ്യക്കുപ്പികൾക്ക് അധികമായി നൽകേണ്ടി വരുന്ന നടപടി കഴിഞ്ഞ ആഴ്ച കേരള ബീവറേജസ് കോർപ്പറേഷൻ ആരംഭിച്ചത്. ചുരുക്കിപ്പറഞ്ഞുകഴിഞ്ഞാൽ സാധാരണക്കാരായ ആളുകളാണ് പ്ലാസ്റ്റിക് ബോട്ടിലിൽ ലഭിക്കുന്ന വിലകുറഞ്ഞ മദ്യം വാങ്ങുന്നത്. എന്നാൽ ഇവർ ഇത്തരം മദ്യം വാങ്ങുമ്പോൾ 20 രൂപ ഇനി അധികം ഡെപ്പോസിറ്റ് നൽകണം. മദ്യപിച്ച ശേഷം വീണ്ടും മദ്യക്കുപ്പി തിരിഞ്ഞു നൽകുമ്പോൾ അധികം നൽകിയ 20 രൂപ തിരിച്ചു നൽകും.
ഇത്തരത്തിലുള്ള മദ്യക്കുപ്പുകൾ മനസ്സിലാകാനായി പ്രത്യേകം സ്റ്റിക്കർ പതിപ്പിച്ച് നോട്ടീസും ഉൾപ്പെടെ ചേർത്തുകൊണ്ടാണ് പുത്തൻ നടപടി ആരംഭിച്ചിരിക്കുന്നത്. പദ്ധതി വഴി വലിയ നേട്ടം ഇതിനോടകം തന്നെ സർക്കാരിന് ലഭിച്ചുകഴിഞ്ഞു. കേരളത്തിൽ തന്നെ തിരഞ്ഞെടുത്ത ചില ബീവറേജസ് ആണ് പരീക്ഷണാടിസ്ഥാനത്തിൽ ഇത്തരത്തിൽ അധിക തുക വാങ്ങുന്ന നടപടി ആരംഭിച്ചിരിക്കുന്നത്. എന്നാൽ പ്ലാസ്റ്റിക് വേസ്റ്റ് കുറയ്ക്കും എന്നുള്ള രീതിയിലാണ് പദ്ധതി അവതരിപ്പിക്കപ്പെട്ടത് എങ്കിലും വലിയ രീതിയിലുള്ള വിമർശനം പദ്ധതിക്കെതിരെ ഒരു ഭാഗത്തുനിന്നും ഉയരുന്നുണ്ട്.
പ്രധാനമായും മദ്യപിക്കുന്ന ആളുകൾ തന്നെയാണ് ഈ പദ്ധതിക്കെതിരെ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. 20 രൂപ നൽകി ഒരാൾ മദ്യക്കുപ്പി വാങ്ങിച്ചു കഴിഞ്ഞാൽ പത്തും ഇരുപതും കിലോമീറ്റർ സഞ്ചരിച്ച് സ്വന്തം സ്ഥലത്ത് എത്തി വീണ്ടും ഈ കുപ്പി കൊടുക്കാനായി 20 രൂപ ലഭിക്കും എന്നുള്ള ചിന്തയിൽ തിരിച്ചുവരിക എന്നുള്ളത് കഷ്ടമാണ് എന്നാണ് പല ആളുകളും അഭിപ്രായപ്പെടുന്നത്. സ്ഥിരമായി മദ്യപിക്കാത്ത ആളുകളാണ് എങ്കിൽ മദ്യപാനം ഇത്തരത്തിൽ വീണ്ടും തിരിച്ചു വരുന്നതു വഴി പ്രോത്സാഹിപ്പിക്കപ്പെടുന്നു എന്നും അഭിപ്രായമുള്ള ആളുകളുണ്ട്.
കുപ്പി തിരികെ കൊടുക്കാൻ മടിക്കുന്ന ആളുകൾ 20 രൂപ പോകട്ടെ എന്ന് വിചാരിക്കുകയും അതുവഴി സർക്കാരിന് 20 രൂപ ഒരു കുപ്പിയുടെ മുകളിൽ മാത്രം ഉണ്ടാവുകയും ചെയ്യുന്നു എന്ന് അഭിപ്രായപ്പെടുന്ന ആളുകൾ നിരവധിയാണ്. ടാക്സി കോസ്റ്റിനത്തിലും അധിക തുക ഇതിനോടകം തന്നെ കേരളത്തിൽ മദ്യത്തിന് വേണ്ടി പിരിക്കുന്ന സാഹചര്യത്തിലാണ് ഇതുകൂടാതെ 20 രൂപ കൂടി അധികം തിരിക്കുന്നത് എന്നതാണ് ഇതിന്റെ മറ്റൊരു വശം. മിക്ക മാധ്യമങ്ങളും ഇത്തരത്തിൽ വാർത്തകൾ റിപ്പോർട്ട് ചെയ്തപ്പോൾ 90% ആളുകളും പുതിയ നടപടിക്ക് എന്തിനായിരുന്നു.
മറ്റൊരു പ്രശ്നം ഈ നടപടിയുമായി ബന്ധപ്പെട്ട ഉണ്ടാകുന്നത് എന്താണ് എന്ന് വെച്ചു കഴിഞ്ഞാൽ 20 രൂപ തിരികെ ലഭിക്കാനായി മദ്യം വാങ്ങുന്ന ആളുകൾ അതേ സ്ഥലത്ത് വെച്ച് തന്നെ കുടിച്ചശേഷം കുപ്പി തിരിച്ചു കൊടുക്കാനായി ശ്രമിക്കുന്നുണ്ട്. ഇത് മിനിറ്റുകൾക്കുള്ളിൽ തന്നെ വലിയ മദ്യം ഉള്ളിലേക്ക് അകത്താക്കാൻ കാരണമാവുകയും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും എന്നുള്ള മുന്നറിയിപ്പ് നിലവിലുള്ള സാഹചര്യം കൂടിയുണ്ട്. സാധാരണ വെള്ളം ചേർത്ത് മാത്രം കുടിക്കുന്ന ശരീരത്തിന് യാതൊരു വിധത്തിലുള്ള ഗുണങ്ങളും നൽകാത്ത പാനീയമായ മദ്യം ഒറ്റയടിക്ക് വെള്ളം പോലും ചേർക്കാതെ ആളുകൾ 20 രൂപ തിരികെ ലഭിക്കാനായി കുടിക്കുമ്പോൾ വലിയ രീതിയിൽ അവരുടെ ശരീര ഭാഗങ്ങളെ അത് ബാധിച്ചേക്കാം.
മറ്റു ചില ആളുകൾ 20 രൂപ തിരികെ ലഭിക്കുന്നതിനായി കയ്യിൽ കുപ്പിയും കൊണ്ട് മദ്യം വാങ്ങാനായി ചെല്ലുന്നുണ്ട്. അതായത് 20 രൂപ അധികം ചാർജ് ചെയ്യുന്ന കുപ്പിയിലുള്ള മദ്യം കയ്യിൽ കൊണ്ടുവരുന്ന കുപ്പിയിലേക്ക് മാറ്റുകയും ബീവറേജസിൽ നിന്നും ലഭിക്കുന്ന കുപ്പി ഉടനടി തന്നെ തിരികെ നൽകുകയും ചെയ്യുന്നു. എന്നാൽ അവർക്ക് അറിയാത്ത ഒരു വസ്തുത എന്താണെന്ന് ബീവറേജസിലെ മദ്യം കൃത്യമായ രീതിയിൽ പരിശോധനയ്ക്ക് ശേഷം സ്റ്റിക്കറും സീലും ഒട്ടിച്ച് വരുന്ന ഒന്നാണ് എന്നതാണ്. അതായത് ഇത്തരം മദ്യക്കുപ്പികൾ പൊട്ടിച്ചു കഴിഞ്ഞാൽ ആ സീല് നഷ്ടപ്പെടും.
കൂടാതെ ബീവറേജസിലെ മദ്യക്കുപ്പിയിൽ നിന്നുമുള്ള മദ്യം മറ്റൊരു കുപ്പിയിലേക്ക് പകരുന്നത് വഴി അത് വ്യാജ മദ്യമായി കണക്കാക്കപ്പെടുന്നു. ഇത്തരത്തിൽ വ്യാജമദ്യം കൈവശം വെക്കുന്നത് തന്നെ വലിയ നിയമനടപടികൾക്ക് സാധ്യത തുറന്നിടുന്ന ഒന്നാണ്. കേരളത്തിലെ നിയമപ്രകാരം നമ്മൾക്ക് മദ്യം കൈവശം വയ്ക്കുന്നതിനു പോലും അളവുകൾ ഉണ്ട്. കൂടാതെ കേരള ബീവറേജസിൽ നിന്ന് ലഭിക്കുന്ന കുപ്പിയിൽ അല്ലാതെ മറ്റൊരു കുപ്പിയിലേക്ക് മാറ്റിയാൽ പോലും അതിന് നിയമപരമായി പ്രശ്നങ്ങളുണ്ട്. ചുരുക്കിപ്പറഞ്ഞാൽ മാഹി മദ്യം കേരളത്തിൽ കൊണ്ടുവരുന്ന അതേ വകുപ്പുകൾ ഇവിടെയും ചാർജ് ചെയ്യപ്പെടും. കാരണം രണ്ടും വ്യാജ മദ്യമായാണ് കേരളത്തിൽ കണക്കാക്കുന്നത്.
വലിയ രീതിയിലുള്ള ബിസിനസ് സാധ്യതയും പ്രോഫിറ്റും കേരള സർക്കാറിന് 20 രൂപ അധികമായി ചാർജ് ചെയ്യുന്നതോടെ ഉണ്ടാകും എന്നുള്ള കാര്യം തീർച്ചയാണ്. കാരണം കിലോമീറ്റർ ഓളം മദ്യക്കുപ്പി വാങ്ങിച്ച് സഞ്ചരിച്ച ആളുകൾ വീണ്ടും മദ്യക്കുപ്പി തിരികെ നൽകാനായി വരുമോ എന്നുള്ള കാര്യം ഉറപ്പില്ല. കൂടാതെ എല്ലാ മദ്യക്കുപ്പികളും തിരികെ നൽകിയാൽ 20 രൂപ ലഭിക്കില്ല. കൃത്യമായ രീതിയിൽ സ്റ്റിക്കർ ഒട്ടിച്ച മദ്യക്കുപ്പി സ്റ്റിക്കർ നഷ്ടപ്പെടാതെ ഏത് ബീവറേജസിൽ നിന്ന് വാങ്ങിച്ചോ അതേ ബീവറേജസിൽ നോട്ടീസ് സഹിതം തിരിച്ചു കൊടുത്താൽ മാത്രമേ 20 രൂപ തിരിച്ചു നൽകുകയുള്ളൂ.
ഒരു മദ്യക്കുപ്പി വാങ്ങിച്ച് മദ്യപിച്ച ശേഷം വീണ്ടും 20 രൂപയ്ക്ക് കിലോമീറ്റർ സഞ്ചരിച്ച് 20 രൂപയ്ക്ക് കൂടുതൽ ചെലവാക്കിയ ശേഷം 20 രൂപ ബിവറേജസിൽ നിന്നും കൈപ്പറ്റി പോകുമോ എന്നുള്ള കാര്യം സംശയമാണ്. അതുകൊണ്ടുതന്നെ സർക്കാരിന് ഇതുവഴി കൂടുതൽ വളർച്ച സ്വന്തമാക്കാൻ സാധിക്കും. കേരള സർക്കാരിനെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതൽ വരുമാനം വരുന്ന സ്രോതസ്സുകളിൽ ഒന്ന് ബീവറേജസിൽ നിന്ന് വരുന്ന വരുമാനമാണ്. ഇതിനോടൊപ്പം തന്നെ അധികം ടാക്സ് വാങ്ങുന്നത് കൂടാതെ അധികമായി ഒരു മദ്യം കുപ്പിയുടെ മുകളിൽ 20 രൂപ ചാർജ് ചെയ്യണോ എന്നതാണ് ആളുകൾ ഉയർത്തുന്ന ചോദ്യം.
കഴിഞ്ഞ ഓണം സീസണിൽ ഏറ്റവും കൂടുതൽ മദ്യ വില്പന നടന്ന ജില്ല കൊല്ലമാണ്. കൊല്ലം ജില്ല പോലെ തന്നെ മറ്റ് എല്ലാ ജില്ലകളിലും അത്യാവശ്യം നല്ല രീതിയിൽ ബീവറേജസിൽ കച്ചവടം ഉണ്ടായിരുന്നു. ഒരുകാലത്തും കേരള സർക്കാറിന് നിരാശ നൽകാത്ത വ്യവസായങ്ങളിൽ ഒന്നും സാമ്പത്തികപരമായി നോക്കുകയാണെങ്കിൽ മദ്യത്തച്ചവടമാണ്. അതുകൊണ്ടുതന്നെ അടുത്ത ഫെസ്റ്റിവൽ സീസൺ ആകുന്നതോടുകൂടി എല്ലാ ബീവറേജസിലേക്കും നടപടി കൊണ്ടുവരാനുള്ള സർക്കാർ ശ്രമം കൂടുതൽ വരുമാനം ഉണ്ടാക്കുക എന്നുള്ള ലക്ഷ്യത്തോടുകൂടി മാത്രമാണ് എന്നും പ്ലാസ്റ്റിക് നിർമ്മാർജ്ജനം എന്ന മുഖംമൂടി അണിഞ്ഞാണ് ഇത്തരം പ്രവർത്തി നടക്കുന്നത് എന്നുമാണ് ചില മദ്യപന്മാരുടെ അവകാശവാദം.
ക്ലാസിക് കുപ്പികൾ തിരികെ നൽകിയാൽ മാത്രമേ 20 രൂപ നൽകുകയുള്ളൂ എന്ന് പ്രത്യേകം പറയുന്നുണ്ട് എങ്കിലും ഇത്തരം പ്ലാസ്റ്റിക് കുപ്പികളുടെ മുകളിൽ പ്രത്യേക സീൽ പതിച്ച സ്റ്റിക്കർ ഒട്ടിക്കേണ്ടതായി ഉണ്ട്. അല്ലാതെ സാധാരണ രീതിയിലുള്ള മദ്യക്കുപ്പി ബീവറേജസിൽ നൽകിയാൽ പണം തിരികെ ലഭിക്കില്ല എന്നതാണ് ഇവിടെ ദുരൂഹമായി നിൽക്കുന്ന വസ്തുക്കളിൽ ഒന്നായ ആളുകൾ ചൂണ്ടിക്കാണിക്കുന്നത്. പ്ലാസ്റ്റിക് നിർമാർജനം മാത്രമാണ് ലക്ഷ്യമെങ്കിൽ ബീവറേജസിൽ സാധാരണ പ്ലാസ്റ്റിക് കുപ്പിയിൽ കൊടുക്കുന്ന മദ്യത്തിന്റെ എല്ലാ കുപ്പികളും തിരികെ നൽകിയാൽ 20 രൂപ തിരികെ നൽകേണ്ടതല്ലേ എന്നതാണ് ആളുകൾ ഉയർത്തുന്ന ചോദ്യം.
എന്നാൽ ഇവിടെ നടപ്പിലാക്കുന്ന കാര്യങ്ങളിൽ പ്രധാനമായും ആളുകൾക്ക് എതിർപ്പുള്ളത് ഏത് ബീവറേജസിൽ നിന്നും കുപ്പി വാങ്ങിച്ചോ അതേ ബീവറേജസിൽ തന്നെ ചെന്ന് അതേ പ്ലാസ്റ്റിക് കുപ്പി തിരിച്ചു നൽകിയാൽ മാത്രമേ 20 രൂപ നൽകുകയുള്ളൂ എന്നതാണ്. അവിടെ കുപ്പിയിൽ ഒട്ടിച്ച് സ്റ്റിക്കർ ഉൾപ്പെടെ നഷ്ടപ്പെടാൻ പാടില്ല. ചുരുക്കിപ്പറഞ്ഞാൽ കേരളത്തിൽ കോഴിക്കോട് നിന്നും വാങ്ങിച്ച ഒരു കുപ്പി ഒരാൾക്ക് കണ്ണൂരുള്ള ബീവറേജസിൽ കൊണ്ട് കൊടുത്താൽ 20 രൂപ തിരികെ ലഭിക്കില്ല. കൂടാതെ വഴിയരികിൽ കളഞ്ഞ രീതിയിൽ കണ്ട പുത്തൻ പ്ലാസ്റ്റിക്കിൽ ഉള്ള ബീവറേജസിന്റെ തന്നെ മദ്യക്കുപ്പി നമ്മൾ ബീവറേജസിൽ കൊടുത്താലും നമ്മൾക്ക് 20 രൂപ ലഭിക്കില്ല.
ഏതു ബീവറേജസിൽ നിന്നും കുപ്പി ലഭ്യമാകുന്നു അതേ ബീവറേജസിൽ തന്നെ തിരികെ നൽകേണ്ടതായി ഉണ്ട്. ഇപ്പോൾ ഒരാൾ ഒരു യാത്രയുടെ ഭാഗമായി കൊച്ചിയിലെത്തിയശേഷം അവിടെ നിന്നും മദ്യപിച്ച ശേഷം തൊട്ടടുത്ത ദിവസം സ്വന്തം നാട്ടിലേക്ക് എത്തിക്കഴിഞ്ഞാൽ അദ്ദേഹത്തിന് 20 രൂപ തിരികെ ലഭിക്കണമെങ്കിൽ കൊച്ചിയിൽ തിരികെ എത്തി എവിടെ നിന്നും മദ്യക്കുപ്പി വാങ്ങിച്ചോ അവിടെത്തന്നെ അതേ കുപ്പി തിരികെ നൽകേണ്ടതായി വരും. ഇതൊക്കെയാണ് പദ്ധതി നടത്തിപ്പിൽ വലിയ വിവാദം ഉണ്ടാക്കുന്ന വസ്തുത. പ്ലാസ്റ്റിക് നിർമ്മാർജ്ജനം എന്നുള്ള കാര്യം ഏറെ പ്രധാനമാണ് ഇന്നത്തെ കാലത്ത്.
പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തിന് മാറവിൽ കുറെ കാര്യങ്ങൾക്ക് വ്യക്തത വരാത്തതാണ് 20 രൂപ അധികം വാങ്ങുന്ന മദ്യക്കുപ്പിയുടെ പുത്തൻ പദ്ധതിയുമായി ബന്ധപ്പെട്ട ഉണ്ടാകുന്ന വിവാദങ്ങൾക്ക് പ്രധാന കാരണം. 20 രൂപ പ്ലാസ്റ്റിക് കുപ്പിക്ക് അധികമായി നൽകുക എന്നത് വലിയ പ്രശ്നമല്ല എന്ന് ആളുകൾ പറയുന്നുണ്ട്. പക്ഷേ റീസൈക്കിൾ ചെയ്യാൻ പറ്റുന്ന പ്ലാസ്റ്റിക് കുപ്പി അടുത്തുള്ള ബീവറേജസിൽ എത്തിച്ചു നൽകിയാൽ തിരികെ 20 രൂപ ലഭിക്കേണ്ടതായിട്ടുണ്ട്. കൂടാതെ ഏത് ബീവറേജസിൽ നിന്നും കുറ്റി വാങ്ങിച്ചോ അതെസിൽ തിരികെ കുപ്പി എത്തിച്ചാൽ മാത്രമേ തരുകയുള്ളൂ എന്നുള്ള വസ്തുത മാറ്റേണ്ടതായും ഉണ്ട്.
അതായത് പദ്ധതി കൂടുതൽ സുതാര്യമാക്കാൻ കുറച്ചു കാര്യങ്ങളിൽ ക്ലാരിറ്റി വന്നാൽ മതി എന്നതാണ് മദ്യപിക്കുന്ന ആളുകൾ തന്നെ പറയുന്നത്. മദ്യക്കുപ്പിക്ക് ₹20 രൂപ വാങ്ങുന്നതല്ല ഇവിടെ പ്രശ്നം. പക്ഷേ 20 രൂപ കൂടുതൽ വാങ്ങുന്നതിനോടൊപ്പം കൊണ്ടുവരുന്ന ചില നിബന്ധനകൾ ആണ്. വഴിയരികിൽ കളഞ്ഞിരിക്കുന്ന മദ്യക്കുപ്പികൾ തിരികെ ബീവറേജസിൽ ഏൽപ്പിച്ചാൽ ഒരു കുപ്പിക്ക് 20 രൂപ ലഭിക്കും എന്ന് വിചാരിക്കുക. കൊള്ളില്ലാത്ത നിരവധി ആളുകൾ ഉള്ള സംസ്ഥാനമാണ് ഇപ്പോഴും കേരളം. വഴിയരികിൽ ആളുകൾ കുപ്പി പെറുക്കാനായി നടക്കുകയും ഇത്തരം കുപ്പികൾ ഏൽപ്പിക്കുകയും ചെയ്യും.
ഇതുവഴി വഴിയോരത്ത് വലിച്ചു വിട്ടിരിക്കുന്ന മദ്യക്കുപ്പികൾ തിരികെ ബീവറേജസിൽ എത്തും എന്നുള്ള കാര്യം തീർച്ച. കൂടാതെ ജോലിയില്ലാത്ത ഒരാൾക്ക് വരുമാനം ആവുകയും ചെയ്യും. പ്ലാസ്റ്റിക് ശേഖരിക്കുന്നതു വഴി പരിസരം വൃത്തിയാകും. എന്നാൽ ഇവിടെ യഥാർത്ഥത്തിൽ നടപ്പിലാക്കുന്നത് പണമുണ്ടാക്കാനായി മാത്രം കൊണ്ടുവന്ന പുത്തൻ നിയമമാണ് എന്നാണ് ആളുകൾ അഭിപ്രായപ്പെടുന്നത്. കാരണം നല്ലൊരു പദ്ധതിയാണ് സർക്കാർ കൊണ്ടുവന്നിരിക്കുന്നത് എങ്കിലും അവിടെ പല നിബന്ധനകളും കൊണ്ടുവരുന്നത് വഴി പദ്ധതിയുടെ ഗുണം ആളുകൾക്ക് ലഭിക്കാതെ സർക്കാറിന് മാത്രം ലഭിക്കുന്നു എന്നതാണ് പറയപ്പെടുന്ന കാര്യം.
വലിയ രീതിയിലുള്ള വിവാദം ഒരുവശത്ത് ഉയർന്നു വരുന്നതോടുകൂടി പുതിയ പദ്ധതിയിൽ പുനർചിന്തനം നടത്തും എന്നുള്ള കാര്യമാണ് പുറത്തേക്ക് വരുന്നത്. എന്നാൽ വിദഗ്ധർ ഉൾപ്പെടെ പറയുന്നത് പദ്ധതി നല്ലതാണ് പക്ഷേ ഇവിടെ ഉദ്ദേശശുദ്ധിയാണ് പ്രശ്നം എന്നതാണ്. പ്ലാസ്റ്റിക് നിർമാർജനം ഇന്നത്തെ കാലത്ത് കേരളത്തിൽ അനിവാര്യമാണ്. ഒരു പരിധി വരെ അനിവാര്യമായ കാര്യത്തിലേക്ക് നടക്കുന്ന പദ്ധതിയാണ് കൊണ്ടുവന്നിരിക്കുന്നത് എങ്കിലും അവിടെ പ്രോഫിറ്റ് മാത്രം ലക്ഷ്യം വെക്കുന്ന രീതിയിൽ കൊണ്ടുവന്ന നിയമങ്ങളാണ് പ്രശ്നം. പദ്ധതി പൂർണമായും ഒഴിവാക്കുന്നതിനു പകരം ചില തിരുത്തലുകൾ കൊണ്ടുവന്ന് എല്ലാവർക്കും അനുയോജ്യമായ രീതിയിൽ പദ്ധതി മാറ്റിയാൽ കൂടുതൽ സ്വീകാര്യത പദ്ധതിക്ക് ലഭിക്കും.