ബിസിനസ് ലോകത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കുകയാണ് ആദിത്യൻ രാജേഷ് എന്ന 13 വയസ്സുകാരൻ. ഒമ്പതാം വയസ്സിലാണ് ആദ്യമായി ആദിത്യൻ ഒരു ആപ്പ് ലോഞ്ച് ചെയ്തത്. ഇന്ന് 13 വയസ്സ് എത്തിനിൽക്കുമ്പോൾ സ്വന്തമായി ഒരു കമ്പനി വരെ ആദിത്യൻ ലോഞ്ച് ചെയ്തു. ഇതിൽ ഏറ്റവും അത്ഭുതമുളവാക്കുന്ന കാര്യം ആദിത്യൻ ഒരു മലയാളിയാണ്. മലയാളിയാണെങ്കിലും ദുബായിൽ സെറ്റ് ഉണ്ടായ ഒരു കുടുംബത്തിന്റെ ഭാഗമാണ് ആദിത്യൻ.
ടെക്നോളജി ആദിത്യന് ഏറെ ഇഷ്ടമുള്ള മേഖലയാണ്. അഞ്ചുവയസ് ആകുമ്പോൾ തന്നെ ടെക്നോളജിയിൽ ആദിത്യൻ കഴിവ് തെളിയിച്ചു. ബിബിസി ടൈപ്പിംഗ് വെബ്സൈറ്റിനെ കുറിച്ച് അഞ്ചാം വയസ്സിൽ തന്നെ അച്ഛൻ മുഖേനെ അറിഞ്ഞ ആദിത്യൻ കൃത്യമായ രീതിയിൽ വെബ്സൈറ്റ് ഉപയോഗിച്ച് കാര്യങ്ങൾ പഠിച്ചു മനസ്സിലാക്കാൻ തുടങ്ങി. ടെക്നോളജിയിൽ കൂടുതൽ പ്രാവീണ്യം നേടുന്നതിനോടൊപ്പം 9 വയസ്സായപ്പോഴേക്കും ആദ്യത്തെ മൊബൈൽ ആപ്ലിക്കേഷൻ ആദിത്യൻ ഉണ്ടാക്കി.
പിന്നീട് നാലു വർഷങ്ങൾക്കിപ്പുറം സ്വന്തമായി പതിമൂന്നാം വയസ്സിൽ ഒരു കമ്പനി തന്നെ ഈ കുട്ടി തുടങ്ങി. ‘ട്രിനെറ്റ് സൊല്യൂഷൻസ്’ എന്നുള്ള പേരിൽ വെബ്ബ് ലോഞ്ച് മുതൽ തുടങ്ങുന്ന ഐടി സർവീസുകൾ ഒക്കെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ഒരു കമ്പനിയാണ് ആദിത്യം തുടങ്ങിയത്. ഇതോടൊപ്പം തന്നെ സ്വന്തമായി ‘എ ക്രേസ്’ എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും ആദിത്യനുണ്ട്. ഇതിനോടൊപ്പം തന്നെ 13 വയസ്സിനുള്ളിൽ ആദിത്യൻ ലോഗോ ഡിസൈനിങ്ങിലും ആപ്പ് ഡിസൈനിങ്ങിലും പ്രാവീണ്യം നേടി.
‘ട്രിനെറ്റ് സൊല്യൂഷൻസ്’ എന്ന കമ്പനി ഇതുവരെ കൃത്യമായ രീതിയിലുള്ള രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കിയില്ല എങ്കിലും സ്കൂളിലുള്ള മറ്റു സുഹൃത്തുക്കളോടൊപ്പം 12 ഓളം ക്ലൈന്റുകളെ കമ്പനി അഭിമുഖീകരിച്ചു കഴിഞ്ഞു. ഇപ്പോൾ ക്ലാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൃത്യമായ രീതിയിൽ മാനേജ് ചെയ്യാനുള്ള ഒരു ആപ്ലിക്കേഷൻ പണിപ്പുരയിലാണ് ആദിത്യൻ.
13 വയസ്സിനുള്ളിൽ തന്നെ ഇത്രയധികം നേട്ടങ്ങളാണ് മലയാളിയായ ഈ കുട്ടി നേടിയിരിക്കുന്നത്. ചെറുപ്പം മുതലേ കൃത്യമായ ഒരു പാഷൻ ഉണ്ട് എങ്കിൽ അതിനെ സഹായിക്കാനുള്ള ആളുകൾ നമ്മുടെ കുടുംബത്തിൽ ഉണ്ടെങ്കിൽ കൃത്യമായി വിജയം കൈവരിക്കാൻ കഴിയുമെന്നുള്ളതിന് ഉദാഹരണമായി മാറുകയാണ് ഈ കുട്ടി. ഒരു മലയാളിയാണ് ആദിത്യൻ എന്നത് മലയാളികൾക്കും അഭിമാനിക്കാൻ കഴിയുന്ന കാര്യമായി മാറുകയാണ്.